ന്യൂഡൽഹി: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.
താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
സ്വർണം വാങ്ങിയ വകയിലുള്ള പണം 2019-ൽ തന്നെ നൽകിയിരുന്നുവെന്നും എന്നാൽ 24 കാരറ്റ് 474.97 ഗ്രാം സ്വർണം എസ്‌ഐടി ബലമായി പിടിച്ചെടുത്തെന്നും ഹൈക്കോടതിയിൽ ഗോവർധൻ ആരോപിച്ചിരുന്നു. 2.7 ലക്ഷം രൂപയുടെ സ്വർണഹാരം മാളികപ്പുറത്തമ്മയ്ക്ക് സമർപ്പിച്ചെന്നും ഗോവർധൻ വ്യക്തമാക്കിയിട്ടുണ്ട്.
I will not participate in Sabarimala gold robbery Govardhan moves Supreme Court for bail


























_(17).jpeg)