കൊച്ചി:(https://truevisionnews.com/) വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി പ്രതിയെ വെറുതെ വിട്ടു. ഈ കേസിൽ പ്രതിയെ 32 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
പറവൂർ അതിവേഗ കോടതിയാണ് മാളികംപീടിക അറയ്ക്കൽ വീട്ടിൽ താരിഖിനെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണിത്.
ആലുവ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. 2019 ജൂലൈ 24-ന് താരിഖിന്റെ വീട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2020 നവംബർ 11-നാണ് യുവതി മൊഴി നൽകിയത്.
താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും, സമാനമായ മറ്റൊരു പീഡന പരാതി കൂടി യുവതി നൽകിയിട്ടുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം വിചാരണ വേളയിൽ കോടതി ശരിവച്ചു.
മകളുടെ കസ്റ്റഡി നേടുന്നതിനായി കെട്ടിച്ചമച്ചതാണ് ഈ കേസെന്ന വാദവും കോടതി അംഗീകരിച്ചു. താരിഖിന്റെ ഭാര്യയും മാതാവും മൈനറായ മകളെയും കൂട്ടി പരാതിക്കാരിയുടെ വീട് സന്ദർശിച്ചതും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു.
Fake harassment complaint; Young man jailed for 32 days in conspiracy by wife and friend

































