തിരുവനന്തപുരം: (https://truevisionnews.com/) കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് എ എ റഹീം എംപി.
സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിലൂടെ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ശ്രീ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവുംരേഖപ്പെടുത്തുന്നു. ബംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ ഐ ടി റെയ്ഡ് നടക്കുന്നതിനിടെ അദ്ദേഹം 'സ്വയം വെടിയുതിര്‍ത്തു'എന്ന വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നതാണ്.
സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിലൂടെ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ട് വരണം. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഇരയാണോ സി ജെ റോയ് എന്നതടക്കം സമഗ്രമായ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.
ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി അദ്ദേഹത്തിന് നീതി ഉറപ്പാക്കണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്ക് ചേരുന്നു.
ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.
തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.
ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു റോയ് നിറയൊഴിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്‌യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Confident Group owner CJ Roy's suicide - AARahim MP demands a proper investigation.





























