വല്ല കാര്യം ഉണ്ടായിരുന്നോ? ജയിൽ മോചിതനായെത്തി യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവ് വീണ്ടും അറസ്റ്റിൽ

വല്ല കാര്യം ഉണ്ടായിരുന്നോ? ജയിൽ മോചിതനായെത്തി യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവ് വീണ്ടും അറസ്റ്റിൽ
Jan 30, 2026 08:22 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലായി, പുറത്തിറങ്ങി പ്രതികാരം ചെയ്യാനായി വൈരാഗ്യത്തിൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്ത് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം.

യുവതി വഴക്കുപറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ട് മുറ്റത്തക്ക് അതിക്രമിച്ച് കയറി യുവതിയെ തന്റെ കൈയിലുണ്ടായിരുന്ന എയർഗൺ കൊണ്ട് വെടിവച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് എയർ ഗൺ ഉപയോഗിച്ച് ഇയാൾ വെടിയുതിർത്തത്. ഈ സംഭവത്തിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

ജിത്തിന്റെ പേരിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധ ശ്രമകേസും ഒരു അടിപിടി കേസും വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 7 ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ പിടികൂടി ജയിലിലടച്ചിട്ടുണ്ടായിരുന്നു.

വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ .സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

He was jailed for trying to shoot and kill a young woman.

Next TV

Related Stories
കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

Jan 30, 2026 08:40 PM

കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

കൊലപാതക ശ്രമം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ...

Read More >>
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി

Jan 30, 2026 06:51 PM

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധയേറ്റു, ഡോക്ടര്‍ക്കെതിരെ ആരോപണവുമായി...

Read More >>
നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

Jan 30, 2026 06:27 PM

നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ...

Read More >>
'പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ്'- എം വി ഗോവിന്ദൻ

Jan 30, 2026 05:38 PM

'പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ്'- എം വി ഗോവിന്ദൻ

ഇടതുസർക്കാരിന്റെ ബജറ്റ് പ്രതികൂലാവസ്ഥകളെ അതിജീവിച്ച് മുന്നേറുന്നതിന്റെ സാക്ഷ്യപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

Read More >>
മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും

Jan 30, 2026 05:32 PM

മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും

മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിനതടവും...

Read More >>
Top Stories

News Roundup