തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരിക്കേറ്റത്.
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയായിരുന്നു ആക്രമണം. ജനവാസമേഖലയിൽ കാട്ടുപോത്ത് ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് അനിലിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയത്.
കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടുപോത്ത് വനംവകുപ്പ് സംഘത്തിനുനേരെ പാഞ്ഞടുത്തു. തിരിഞ്ഞ് ഓടാൻ ശ്രമിച്ച അനിൽ കുമാറിനെ കുത്തി വീഴ്ത്തുകയായയിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wild buffalo attack in Thiruvananthapuram; Forest Department official seriously injured


































