കൊച്ചി: (https://truevisionnews.com/) കിറ്റക്സ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും സുതാര്യമാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റക്സ് എം.ഡിയുമായ സാബു എം. ജേക്കബ്.
ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ടത് അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റാണ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കയറ്റുമതി ഉത്പന്നങ്ങളുടെ തുക കിട്ടിയോ എന്നും ചോദിച്ചു. എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടത്തിയത്. വാര്‍ത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.
'Kitux's figures are all transparent, there is no complaint of illegal activity': Sabu M Jacob

































