കൊച്ചി: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. കുറ്റപത്രം നൽകാൻ വൈകുന്നത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നു. ഇത് ഗുരുതര വിഷയമാണ്. ഇങ്ങനെയായാൽ പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു. കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിമർശനം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കൈപ്പട പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി അപേക്ഷ നല്‍കി. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതിലാണ് പരിശോധന.
തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കും.
സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്‌ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തി.
Sabarimala gold robbery How do the accused get natural bail High Court criticizes SIT for delaying chargesheet

































