കോഴിക്കോട് : ( www.truevisionnews.com ) സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 9 വർഷം കഠിന തടവും, 17000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതിയായ പേരാമ്പ്ര തണ്ടോറപാറ സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആണ് ശിക്ഷ വിധിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അതിജീവിത രാവിലെ ട്യൂഷൻ ക്ലാസ്സിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്നു കുട്ടി. ഈ സമയം ബൈക്കിൽ വന്ന പ്രതി വിദ്യാർത്ഥിനിയെ സഹായം വാഗ്‌ദാനം ചെയ്ത് ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
2024 ഫെബ്രുവരി പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് സ്കൂട്ടർ മനോജ് അരൂർ ഹാജരായി
A young man from Perambra was sentenced to nine years in prison for sexually assaulting a girl who was on her way to tuition on a bike


































