കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പിന് ശ്രമം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന് പരാതിയെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. 17 കാരി ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. എ കെ അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അര്‍ഷാദ്, മൈമൂന എന്നിവരാണ് പിടിയിലായത്.
ചക്കരക്കല്‍ സ്വദേശിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു. പണം തന്നില്ലെങ്കില്‍ തുല്യ അളവിലുള്ള സ്വര്‍ണം വേണം എന്നായിരുന്നു ആവശ്യം.
ഇതിന് പിന്നാലെ യുവാവ് ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.
Attempted fraud through dating app in Kannur Four people including a 17-year-old arrested on complaint of Chakkarakkal native


































