കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ വാദം പൂർത്തിയായി. ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ജനുവരി 27ന് ചൊവ്വാഴ്ച വിധി പറയും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം പരിഗണിക്കുന്നത്.
ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടിപി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും വാദിച്ചു. അതേസമയം, ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ അധികാര പരിധിയിൽ വരുന്നതാണെന്നും രാജഗോപാലൻ പറഞ്ഞു. എന്നാൽ വിചാരണ സെഷൻസ് കോടതിയിൽ ആയതുകൊണ്ട് മാത്രം ജാമ്യാപേക്ഷ താഴേക്കോടതിയിൽ പരിഗണിക്കാതിരിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ടിപി ജുനൈദ് വ്യക്തമാക്കി.
അതിനിടെ ഷിംജിതക്കെതിരെ മറ്റൊരു പരാതി കൂടി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയെന്നും ദീപകിൻ്റെ ബന്ധു സനീഷ് പറഞ്ഞു.
Deepak suicide Arguments complete verdict on Shimjita bail plea to be announced on Tuesday


































