കോട്ടയം: ( www.truevisionnews.com ) കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
Village officer in Kottayam caught by vigilance for accepting bribe of Rs. 2000 for commuting

































