കൊച്ചി: (https://truevisionnews.com/) ട്വൻ്റി 20 ബിജെപിയുടെ ഭാഗമായതോടെ അതിൽ പ്രവർത്തിക്കുന്ന മതേതര വിശ്വാസികളായവർ ട്വൻ്റി 20 വിട്ട് കോൺഗ്രസിലേക്ക് വരണമെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി പി സജീന്ദ്രൻ.
വരുന്നവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ട്വന്റി 20യിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂപക്ഷങ്ങളിൽപെട്ടവരാണെന്നും വി പി സജീന്ദ്രൻ പറഞ്ഞു.
ഛത്തീസ്ഗഡ് , ഉത്തർപ്രദേശ് തുടങ്ങി ബിജെപി സ്വാധീന മേഖലകളിലെല്ലാം നിരന്തരം ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. കഴിഞ്ഞ ക്രിസ്മസ് തലേന്നു പോലും നമ്മളത് നേരിൽ കണ്ടതാണ്.
ഇത്രയും ന്യൂനപക്ഷ വിരുദ്ധ കാണിക്കുന്ന ബിജെപിക്കൊപ്പമാണ് ട്വൻ്റി 20 കൈ കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ മതേതര മനസ്സുള്ളവർ ട്വൻ്റി 20 വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്നും വി പി സജീന്ദ്രൻ ആവശ്യപ്പെട്ടു.
'Those with secular minds should leave Twenty20 and return to Congress' - VPSajeendran





























