(https://truevisionnews.com/) മഞ്ചേശ്വരത്ത് കെ.എസ്.ആർ.ടി.സി ബസില്‍ കടത്തുകയായിരുന്ന മുപ്പത് ലക്ഷം രൂപ കുഴൽ പണം പിടികൂടി.
പതിവ് വാഹന പരിശോധനയിൽ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് തലപ്പാടിയിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നാണ് രേഖകളിലാതെ കടത്തുകയായിരുന്ന മുപ്പത് ലക്ഷം രൂപ കുഴൽ പണം പിടിച്ചെടുത്തത്.
സംഭവത്തിൽ മലപ്പുറം, പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്കര വില്ലേജിൽ മങ്കട വടക്കാങ്കര ദേശത്തു എരുമ്പത് വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ ഹംസയെ എക്സൈസ് പിടികൂടി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാറും സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജനാർദ്ദനൻ കെ എ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ് കെ സിവില്‍ എക്‌സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, രതീഷ് ഒ പി എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ പൊലീസിന് കൈമാറി.
Thirty lakh rupees of illegal cash seized in KSRTC bus in Manjeshwaram


































