കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടട എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്.
തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് ഇന്നലെ വൈകിട്ട് അഖിലേഷ് അഖിലേഷ് ഓടിച്ച ഇരുചക്ര വാഹനം എടക്കാട് ടൗണിൽ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാവിലെയാണ് മരണം.
College student dies tragically in bike accident in Thottada, Kannur

































