പറമ്പിൽ പീടിക വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം രണ്ടായി

പറമ്പിൽ പീടിക വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം രണ്ടായി
Jan 22, 2026 04:37 PM | By Anusree vc

മലപ്പുറം: ( www.truevisionnews.com) പെരുവള്ളൂർ പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് സ്വദേശി നിസാർ (32) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നിസാറിന്റെ വിയോഗത്തോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. പരേതനായ മമ്മിതുവിന്റെ മകനാണ് നിസാർ. കഴിഞ്ഞ ദിവസമാണ് പറമ്പിൽ പീടികയിൽ വെച്ച് നിസാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഒരാൾ നേരത്തെ മരണപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 11-ന് ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പടിക്കല്‍ - കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്.

അപകടം നടന്ന സമയത്തുതന്നെ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടന്‍ചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പന്‍) ഉസ്മാന്റെ മകന്‍ മുനീര്‍ (24) മരിച്ചിരുന്നു. പടിക്കല്‍ കരുവാങ്കല്ല് റോഡി ല്‍ പെരുവള്ളൂര്‍ പറമ്പി പീടിക എച്ച്.പി പെട്രോള്‍. പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പെട്രോ ള്‍ പമ്പിലേക്ക് കയറുന്ന തിനിടെ എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേ ഇരുവരെയും കോഴി ക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും മുനീര്‍ മരിച്ചു.

നിസാറിന്റെ മാതാവ്: ഉമ്മു ജമീല. ഭാര്യ: ഷബാന. മക്കള്‍:മുഹമ്മദ് അഫ്സാന്‍, ഹിനാറ. പോസ്റ്റ്‌മോര്‍ട്ടം ന ടപടികള്‍ക്കുശേഷം മാടംചിന ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫിലായിരുന്ന നിസാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തില്‍ നിന്ന് അവധിക്ക് എത്തിയ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി.

Road accident in Parampil: Youth undergoing treatment dies; death toll rises to two

Next TV

Related Stories
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

Jan 22, 2026 06:17 PM

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി...

Read More >>
'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു'; ഷിംജിതയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി, അന്വേഷണം ആരംഭിച്ചു

Jan 22, 2026 06:00 PM

'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു'; ഷിംജിതയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി, അന്വേഷണം ആരംഭിച്ചു

'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു, ഷിംജിതയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി, അന്വേഷണം...

Read More >>
പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ

Jan 22, 2026 05:45 PM

പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ

പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ...

Read More >>
കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jan 22, 2026 03:07 PM

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക്...

Read More >>
ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Jan 22, 2026 02:55 PM

ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം; മരിച്ചയാളെ...

Read More >>
Top Stories