പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ

പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ
Jan 22, 2026 05:45 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ. മുംബൈയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പിടിയിലായത്. മുംബൈ എയർപോർട്ടിൽ വച്ച് മുംബൈ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഇന്ന് വൈകിട്ടോടെ അന്വേഷണസംഘം മുംബൈയിലേക്ക് തിരിക്കും. തുടർന്ന് കേരളത്തിൽ എത്തിച്ച് ഉണ്ണികൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കും മുമ്പേ എഴുതിയ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. മരിക്കാൻ കാരണം ഭർത്താവ് ആണെന്നും, അയാളിൽ നിന്നുള്ള അവഗണനയും മാനസിക പീഡനവും താങ്ങാനാവുന്നില്ലെന്നും ഇവർ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സജിത (56) യേയും മകൾ ഗ്രീമ (30) യേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്ന കുറിപ്പിൽ ഉള്ളത്. ആറ് വർഷം മുമ്പാണ് ഗ്രീമയുടേയും ഉണ്ണികൃഷ്ണൻ്റെയും വിവാഹം നടന്നത്. മകളും ഭർത്താവും വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിക്കുകയും ചെയ്തു. നിസാര കാരണങ്ങൾ പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. ആറു വർഷം താൻ അനുഭവിച്ചത് അവഗണനയും മാനസിക പീഡനവും ആണെന്നും കുറിപ്പിൽ പറയുന്നുണ്ട്.

Mother and children commit suicide in Poonthura: Greema's husband Unnikrishnan in custody

Next TV

Related Stories
'പച്ച ലഡുവും പായസവും'; ജില്ലാ കമ്മിറ്റി മുസ്ലിം ലീഗില്‍ ചേര്‍ന്നത് ആഘോഷിച്ച് സിപിഐഎം പ്രവര്‍ത്തകര്‍

Jan 22, 2026 07:49 PM

'പച്ച ലഡുവും പായസവും'; ജില്ലാ കമ്മിറ്റി മുസ്ലിം ലീഗില്‍ ചേര്‍ന്നത് ആഘോഷിച്ച് സിപിഐഎം പ്രവര്‍ത്തകര്‍

ജില്ലാ കമ്മിറ്റി മുസ്ലിം ലീഗില്‍ ചേര്‍ന്നത് ആഘോഷിച്ച് സിപിഐഎം...

Read More >>
 'എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടു പോകരുത്' - മുല്ലപ്പള്ളി രാമചന്ദ്രൻ

Jan 22, 2026 07:08 PM

'എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടു പോകരുത്' - മുല്ലപ്പള്ളി രാമചന്ദ്രൻ

'എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടു പോകരുത്' - മുല്ലപ്പള്ളി...

Read More >>
 'ബസിൽ വെച്ച് ലൈം​ഗികാതിക്രമം നേരിട്ടു'; പയ്യന്നൂർ പൊലീസിൽ പരാതി നൽകി ഷിംജിത, അന്വേഷണം ആരംഭിച്ചു

Jan 22, 2026 07:00 PM

'ബസിൽ വെച്ച് ലൈം​ഗികാതിക്രമം നേരിട്ടു'; പയ്യന്നൂർ പൊലീസിൽ പരാതി നൽകി ഷിംജിത, അന്വേഷണം ആരംഭിച്ചു

'ബസിൽ വെച്ച് ലൈം​ഗികാതിക്രമം നേരിട്ടു'; പയ്യന്നൂർ പൊലീസിൽ പരാതി നൽകി...

Read More >>
പോക്കുവരവിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Jan 22, 2026 06:55 PM

പോക്കുവരവിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

പോക്കുവരവിന് 2000 രൂപ കൈക്കൂലി, കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ്...

Read More >>
സോണിയക്കെതിരെ അധിക്ഷേപ പരാമര്‍ശം നീക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി വി.ഡി. സതീശൻ

Jan 22, 2026 06:43 PM

സോണിയക്കെതിരെ അധിക്ഷേപ പരാമര്‍ശം നീക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി വി.ഡി. സതീശൻ

സോണിയക്കെതിരെ അധിക്ഷേപ പരാമര്‍ശം നീക്കണം, സ്പീക്കര്‍ക്ക് കത്ത് നല്‍കി വി.ഡി....

Read More >>
'ഉമ്മൻ ചാണ്ടി ചതിച്ചു, മധ്യസ്ഥത വഹിച്ച് കുടുംബ ജീവിതം തകർത്തു, മക്കളെ വേർപിരിച്ചു'; ഗുരുതര ആരോപണങ്ങളുമായി മന്ത്രി ഗണേഷ് കുമാർ

Jan 22, 2026 06:21 PM

'ഉമ്മൻ ചാണ്ടി ചതിച്ചു, മധ്യസ്ഥത വഹിച്ച് കുടുംബ ജീവിതം തകർത്തു, മക്കളെ വേർപിരിച്ചു'; ഗുരുതര ആരോപണങ്ങളുമായി മന്ത്രി ഗണേഷ് കുമാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ഗണേഷ്...

Read More >>
Top Stories