Jan 22, 2026 02:29 PM

പത്തനംതിട്ട: ( www.truevisionnews.com ) മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലില്‍ ക‍ഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിധി പറയാൻ മാറ്റി. ശനിയാ‍ഴ്ചത്തേക്കാണ് വിധി പറയാൻ മാറ്റിയത്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക‍ഴിഞ്ഞ ദിവസം ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അതിജീവിത വെളിപ്പെടുത്തലുകള്‍ നടത്തിയത്.

രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരിക്കെ പീഡിപ്പിച്ചു, കൂടാതെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്ന് അവര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും അക്കാര്യം അന്വേഷണ സംഘത്തിനറിയാമെന്നും അതിജീവിത പറഞ്ഞു.

പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിജീവിത കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.



Rahul verdict on bail plea in third rape case postponed to Saturday

Next TV

Top Stories