തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാനാണ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്.
നിരവധി തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പൊലീസ് കണ്ണീർ വാതക മുന്നറിയിപ്പ് നൽകുകയും പ്രവർത്തകരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
Sabarimala gold theft: Clashes erupt during Youth Congress assembly march

































