കോഴിക്കോട്:( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. വിയ്യൂർ സ്വദേശി കളത്തിൽക്കടവ് ലൈജു(42)വിനെയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ലൈജുവും സഹോദരന്‍ ശ്രീജേഷുമാണ് വിയ്യൂരിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു.
ശ്രീജേഷ് ജോലി ആവശ്യാര്‍ത്ഥം രണ്ട് ദിവസമായി വീട്ടില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി ലൈജുവിന്റെ മുറി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന തരത്തില്‍ മൃതദേഹം കണ്ടത്. തറയില്‍ രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്നു.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Youth found dead inside house in Koyilandy; Postmortem conducted


































