തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
ഇന്നലെ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ നിന്ന് 100 ഗ്രാം സ്വർണ്ണവും സ്വർണ്ണം ചെമ്പാക്കിയ രേഖകളും കണ്ടെടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നുമാണ് നിർണ്ണായകമായ ഈ രേഖകൾ പിടിച്ചെടുത്തതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ഇ ഡി പരിശോധന 22 മണിക്കൂർ നീണ്ടുനിന്നിരുന്നു.
ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.
Sabarimala gold heist; ED freezes assets of Rs 1.3 crore of Unnikrishnan Potty


































