ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ

ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ
Jan 18, 2026 12:11 PM | By Athira V

വയനാട്: ( www.truevisionnews.com ) വയനാട് മേപ്പാടിയിൽ രണ്ട് വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ . കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ അബദ്ധത്തിൽ കുട്ടി വിഴുങ്ങുകയായിരുന്നു. ബത്തേരി മൂലങ്കാവ് സ്വദേശിയുടെ മകനാണ് ബാറ്ററികൾ വിഴുങ്ങിയത്.

സമയബന്ധിതമായി എൻഡോസ്കോപ്പിയിലൂടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം ബാറ്ററികൾ പുറത്തെടുത്തത്. കുഞ്ഞ് കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങുന്നത് വീട്ടുകാർ കണ്ടിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തി.

തുടർന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്. വയറ്റിലെ അസിഡിക് പ്രവർത്തനത്തനം മൂലം ബാറ്ററികൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.

അത്തരമൊരു സാഹചര്യത്തിൽ എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുക്കാൻ സാധിക്കാതെ പോയാൽ അത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കുമായിരുന്നു എന്നും ഡോക്ടർ പറഞ്ഞിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം നൽകണമെന്നും, കളിക്കുന്ന സമയങ്ങളിൽ കുട്ടികൾ എപ്പോഴും മുതിർന്നവരുടെ കർശന മേൽനോട്ടത്തിൽ ആയിരിക്കണമെന്നും ഡോക്ടർമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉദര - കരൾ രോഗവിഭാഗത്തിലെ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും ചികിത്സാ നടപടിയ്ക്ക് പിന്തുണ നൽകി.

Five batteries removed from two-year-old's stomach

Next TV

Related Stories
'താൻ മുസ്‌ലിം വിരോധിയല്ല,  മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

Jan 18, 2026 12:39 PM

'താൻ മുസ്‌ലിം വിരോധിയല്ല, മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി...

Read More >>
കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

Jan 18, 2026 11:29 AM

കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത്...

Read More >>
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

Jan 18, 2026 11:22 AM

മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

തെരുവുനായയുടെ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതരമായി...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

Jan 18, 2026 11:11 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള, മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്ന് കെ...

Read More >>
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

Jan 18, 2026 10:33 AM

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍...

Read More >>
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

Jan 18, 2026 08:32 AM

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന്...

Read More >>
Top Stories