കോഴിക്കോട്: (https://truevisionnews.com/) ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കോഴിക്കോട് ബീച്ചില്‍വച്ച് നാലര കിലോ കഞ്ചാവുമായി വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയെ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു.
ഒഡീഷയില്‍ നിന്ന് വലിയ അളവില്‍ കഞ്ചാവ് നാട്ടിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന രീതിയാണ് റാഫിയുടേത്. പ്രധാനമായും ബീച്ച് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്.
മുന്‍പ് 21ഗ്രാം ബ്രൗണ്‍ ഷുഗറുമായി എന്‍ഐടി പരിസരത്തുവച്ച് മുഹമ്മദ് റാഫി പിടിയിലായിട്ടുണ്ട്. അന്ന് കുന്നമംഗലം പൊലീസാണ് മുഹമ്മദ് റാഫിയെ പിടികൂടിയത്. 37 വയസുകാരനായ മുഹമ്മദ് റാഫി കുട്ടാപ്പു എന്ന പേരിലും അറിയപ്പെടുന്നു.
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട്, അതിന് സമീപം കിടന്നുറങ്ങുന്ന മുഹമ്മദ് റാഫിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് കഞ്ചാവ് ഉണക്കാനിട്ട് അതിനരികെ കിടന്ന് ഉറങ്ങുന്ന റാഫിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Police say Mohammed Rafi, who slept near the ganja drying area on the Kozhikode beach, is a habitual offender































_(18).jpeg)


