ആലപ്പുഴ: (https://truevisionnews.com/) ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ താമസിക്കുന്നതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ആ ദുരിതവും ദുഖവും അനുഭവിക്കുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ ഒന്നിച്ചു പോകണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചപ്പോൾ അത് തങ്ങൾ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. എങ്ങനെ യോജിച്ചു പോകണമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ചും വ്യാഖ്യാനിച്ചും തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി. താൻ മുസ്‌ലിം വിരോധിയല്ലെന്നും മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന തരത്തിലേക്കുള്ള ചിന്തയിലേക്ക് കാര്യങ്ങൾ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചത് മുസ്‌ലിം ലീഗാണെന്നും സംവരണത്തിൽ യുഡിഎഫിന് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും സംവരണത്തിന്റെ പേരിൽ തന്നെ കൊണ്ട് നടന്നു ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.
I am opposed to the communal nature of the Muslim League - VellappallyNatesan





























