നെയ്യാറ്റിൻകര: (https://truevisionnews.com/) അച്ഛൻ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരൻ മകൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന് കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ(അപ്പു -ഒരു വയസും രണ്ടുമാസവും പ്രായം) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അന്വേഷണത്തെ തുടർന്ന് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനായ ഷിജിൽ ജോലി കഴിഞ്ഞു വന്നപ്പോൾ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്.
തുടർന്നാണ് ഇഹാന് വായിൽനിന്നു നുരയും പതയും വന്നത്. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്ക്കെടുത്തത്.
ഇവിടെ താമസിക്കുന്നതിനിടെ ഇഹാന്റെ വലതുകൈ ഒടിഞ്ഞിരുന്നു. കാരക്കോണം മെഡിക്കൽ കോളേജിൽ കൊണ്ടുപോയാണ് മകന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടത്. ഇഹാൻ മരിക്കുമ്പോഴും വയതുകൈയിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു.
ഇഹാനെ ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇവർ മരണത്തിൽ സംശയമുന്നയിക്കുകയും ചെയ്തു.
One-year-old boy collapses and dies after eating biscuits and grapes given by father, father in custody































_(18).jpeg)


