ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും
Jan 18, 2026 07:16 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി.

1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്.

ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട്‌ ആണിത്.

Gold smuggling in Sabarimala, scientific test results

Next TV

Related Stories
'താൻ മുസ്‌ലിം വിരോധിയല്ല,  മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

Jan 18, 2026 12:39 PM

'താൻ മുസ്‌ലിം വിരോധിയല്ല, മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നത്' - വെള്ളാപ്പള്ളി...

Read More >>
ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ

Jan 18, 2026 12:11 PM

ദൈവമേ ....വീട്ടുകാർ കണ്ടത് ഭാഗ്യം! കളിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി; രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികൾ

കളിപ്പാട്ടത്തിൽ നിന്നും ബാറ്ററി വിഴുങ്ങി, രണ്ടു വയസുകാരൻ്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് അഞ്ച്...

Read More >>
കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

Jan 18, 2026 11:29 AM

കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത്...

Read More >>
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

Jan 18, 2026 11:22 AM

മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണം

തെരുവുനായയുടെ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതരമായി...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

Jan 18, 2026 11:11 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു - കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള, മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്ന് കെ...

Read More >>
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

Jan 18, 2026 10:33 AM

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍ ചേരും

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇന്ന് ബിജെപിയില്‍...

Read More >>
Top Stories

News Roundup