കൊല്ലം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി. കൊല്ലം വിജിലൻസ് കോടതിയാണ് വി എസ് എസ് സി റിപ്പോർട്ട് കൈമാറിയത്. ദ്വാരപാലക ശിൽപ്പങ്ങൾ, ശ്രീകോവിലിലെ കട്ടിളപാളി എന്നിവയുൾപ്പെടെയുള്ള 15 ഓളം സാമ്പിളുകളുടെ വിശദമായ പരിശോധനാ ഫലമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ചെമ്പ് പാളികളിലെ സ്വർണ്ണത്തിന്റെ അളവും പഴക്കവും വ്യക്തമാക്കുന്ന വി.എസ്.എസ്.സിയുടെ ശാസ്ത്രീയ റിപ്പോർട്ട് ഇന്നലെ സീൽ ചെയ്ത കവറിൽ കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധന ഫലം നിർണായകമാണ്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും.
അന്വേഷണത്തിന്‍റെ ഗതി തന്നെ നിർണ്ണയിക്കുന്ന റിപ്പോർട്ടാണ് വി.എസ്.എസ്.സി കൈമാറിയിരിക്കുന്നത്. സ്വർണ്ണപാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണ്ണത്തിന്‍റെ അളവ് തുടങ്ങിയവ നിർണ്ണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
Scientific investigation report on Sabarimala gold loot handed over to SIT

































