'തന്നെ വഞ്ചിക്കുന്നതായി തോന്നി', പെൺകുട്ടിക്ക് മറ്റൊരു ബന്ധമുള്ളതായി പ്രതിക്ക് സംശയം, 16കാരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്

'തന്നെ വഞ്ചിക്കുന്നതായി തോന്നി', പെൺകുട്ടിക്ക് മറ്റൊരു ബന്ധമുള്ളതായി പ്രതിക്ക് സംശയം, 16കാരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്
Jan 17, 2026 12:28 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍.

പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും എസ്പി ആര്‍ വിശ്വനാഥ് പ്രതികരിച്ചു. മാധ്യമങ്ങളോട് കേസിന്‍റെ വിശദാംശങ്ങള്‍ പങ്കുവെക്കുകയായിരുന്നു എസ്പി.

പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിനാറുകാരന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനുള്ള നീക്കങ്ങളും നടക്കുകയാണെന്നും ആർ വിശ്വനാഥൻ വ്യക്തമാക്കി.

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നു. ഇതും കൊലപാതകത്തിന് കാരണമായി. പ്രതി ലഹരി ഉപയോഗിച്ചതായി മുന്‍പ് കേസുകളൊന്നുമില്ല. മൃതദേഹം കിട്ടിയ മേഖലയില്‍ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. പ്രതിയുടെ ഫോണില്‍ നിന്നാണ് അവസാനമായി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചത്. ആ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പി ആര്‍ വിശ്വനാഥന്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. തന്നെ വഞ്ചിക്കുന്നതായി തോന്നിയപ്പോള്‍ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടിയുടെ മൊഴി.

പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നും വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു 16കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് 16കാരന്‍ നല്‍കികൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ പരാതി വീട്ടുകാര്‍ നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റുവരെ വിദ്യാര്‍ത്ഥിനി എത്തിയത് സിസിടിവി ദൃശ്യത്തിലൂടെ കണ്ടെത്തിയിരുന്നു. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടി അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചു.

താന്‍ ഇപ്പോള്‍ വരുമെന്ന് പറയുകയും ചെയ്തിരുന്നു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോളില്‍ സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു. കുട്ടിയുടെ കൈകള്‍ മുമ്പിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകി കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Murder of a 14-year-old girl in Karuvarakundu update

Next TV

Related Stories
'ജനം നല്‍കിയ 742 കോടി രൂപ  അക്കൗണ്ടില്‍ വെച്ച് നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇരിക്കുകയാണ് സര്‍ക്കാര്‍' - ടി സിദ്ദിഖ്

Jan 17, 2026 03:05 PM

'ജനം നല്‍കിയ 742 കോടി രൂപ അക്കൗണ്ടില്‍ വെച്ച് നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇരിക്കുകയാണ് സര്‍ക്കാര്‍' - ടി സിദ്ദിഖ്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ , സര്‍ക്കാര്‍ നടപടിക്കെതിരെ കല്‍പ്പറ്റ എംഎല്‍എ ടി...

Read More >>
'വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ല'; പ്രയാറിനും അജയ് തറയിലിനുമെതിരെ കെ രാഘവൻ

Jan 17, 2026 02:24 PM

'വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ല'; പ്രയാറിനും അജയ് തറയിലിനുമെതിരെ കെ രാഘവൻ

വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ല; പ്രയാറിനും അജയ് തറയിലിനുമെതിരെ ദേവസ്വം ബോർഡ് മുൻ അം​ഗം കെ...

Read More >>
കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ  പിടികൂടി

Jan 17, 2026 02:01 PM

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടി

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ ...

Read More >>
കണ്ണൂരിൽ സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

Jan 17, 2026 01:46 PM

കണ്ണൂരിൽ സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

കണ്ണൂരിൽ സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി...

Read More >>
'ദുരിത ബാധിതര്‍ക്ക് വാടക കൊടുക്കുന്നില്ല, പരിക്ക് പറ്റിയവര്‍ക്ക് ചികിത്സയില്ല', സിപിഐഎമ്മിന്റെ പച്ചക്കള്ളം കേരളത്തില്‍ ഓടില്ല'

Jan 17, 2026 01:37 PM

'ദുരിത ബാധിതര്‍ക്ക് വാടക കൊടുക്കുന്നില്ല, പരിക്ക് പറ്റിയവര്‍ക്ക് ചികിത്സയില്ല', സിപിഐഎമ്മിന്റെ പച്ചക്കള്ളം കേരളത്തില്‍ ഓടില്ല'

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല, വി ഡി...

Read More >>
പാളികളിൽ സ്വർണ്ണമുണ്ടോ? ശബരിമല സ്വർണക്കൊള്ളയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

Jan 17, 2026 01:33 PM

പാളികളിൽ സ്വർണ്ണമുണ്ടോ? ശബരിമല സ്വർണക്കൊള്ളയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക്...

Read More >>
Top Stories