പാലക്കാട്: (https://truevisionnews.com/) മേയാൻ വിട്ട പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് സിനിമാറ്റിക്കായി പിടിയിലായി. കുന്നംകുളം ചിറമനേങ്ങാട് സ്വദേശി റഹ്നാസ് (22) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. പട്ടാമ്പി കിഴായൂർ സ്വദേശി അഷറഫിന്റെ പോത്തിനെയാണ് ഇയാൾ മോഷ്ടിച്ചത്.
പട്ടാമ്പി കിഴായൂര്‍ സ്വദേശി അഷറഫിന്റെ പോത്താണ് മോഷണം പോയത്. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പോത്തുമായി രണ്ട് കിലോമീറ്ററോളം നടന്ന് ഉമിക്കുന്നില്‍ എത്തിക്കുകയും അവിടുന്ന് പിക്കപ്പ് വിളിച്ച് പോത്തിനെ കയറ്റി വാണിയംകുളം ചന്തയിലേക്ക് പോവുകയുമായിരുന്നു റഹ്നാസ്. പോകുന്ന വഴിക്ക് മേലെ പട്ടാമ്പിയില്‍ വച്ച് അഷറഫ് പോത്തിനെ കണ്ടു.
സംശയം തോന്നിയ ഇയാള്‍ ഉടന്‍ തന്നെ പോത്തിനെ കെട്ടിയ സ്ഥലം പരിശോധിച്ചു. കാണാതായതോടെ കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഹനത്തിന്റെ പേര് ഉള്‍പ്പെടെ ഇട്ടുകൊണ്ട് പോത്തിനെ കാണാതായ വിവരം അറിയിച്ചു. പിന്നാലെ പട്ടാമ്പി സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
Buffalo left for grazing was smuggled in a pickup truck; the owner picked up the thief on the way, a young man was arrested in Pattambi

































