കൊല്ലം: ( https://gcc.truevisionnews.com/) തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കടത്തുന്ന നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് പിടിയിലായത്.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു. ഇതോടെ പ്രതികൾ തൊട്ടടുത്തു കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. മോഷണശ്രമത്തിനിടെ നാട്ടുകാർ സംഘത്തെ വളഞ്ഞെങ്കിലും മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
മോഷ്ടിച്ച വാഹനവുമായാണ് പ്രതികൾ കടന്നതെന്നാണ് സൂചന. എന്നാൽ ഡോൺ വനത്തിലേക്കാണ് ഓടിയൊളിച്ചത്. തെന്മല പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ഡോണിനെ പിടികൂടി.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടെ 4 പേർ ഉണ്ടായിരുന്നതായി വ്യക്തമായത്. 15 വയസ് മാത്രം പ്രായമുള്ള ഡോൺ എറണാകുളം നോർത്ത് സ്റ്റേഷനിൽ 3 മോഷണ കേസുകളിലും ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ്. തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആയതിനാൽ പ്രതിയെയും ബൈക്കും തമിഴനാട് പൊലീസിന് കൈമാറും.
Police and locals rescue bike thief who ran into the forest after running out of petrol

































