വല്ല പണിക്കും പോയി ജീവിച്ചൂടെ ? അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ

വല്ല പണിക്കും പോയി ജീവിച്ചൂടെ ? അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ
Jan 17, 2026 08:28 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത്‌ നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.

പുല്ലുവഴി കർത്താവുംപടിയിലെ വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയ്യോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.

അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന മോതിരവും മോഷ്ടിച്ചു. മോഷണം നടത്തിയ രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല. പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ 11 മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു. ഈ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ നടത്തുന്നത്. മൂവാറ്റുപുഴ, അങ്കമാലി ആലുവ, ചെങ്ങമനാട് നെടുമ്പാശ്ശേരി എറണാകുളം സൗത്ത് എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടി കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി.

ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുമാണ് പണം ഉപയോഗിച്ചിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

Man arrested for burglarizing locked houses.

Next TV

Related Stories
പെട്രോൾ തീർന്നു, പിന്നാലെ മോഷണശ്രമം; കാട്ടിലേക്ക് ഓടിക്കയറിയ ബൈക്ക് മോഷ്ടാവിനെ വനത്തിനുള്ളിൽ നിന്ന് പൊക്കി പൊലീസും നാട്ടുകാരും

Jan 17, 2026 11:48 AM

പെട്രോൾ തീർന്നു, പിന്നാലെ മോഷണശ്രമം; കാട്ടിലേക്ക് ഓടിക്കയറിയ ബൈക്ക് മോഷ്ടാവിനെ വനത്തിനുള്ളിൽ നിന്ന് പൊക്കി പൊലീസും നാട്ടുകാരും

പെട്രോൾ തീർന്നു, പിന്നാലെ മോഷണശ്രമം; കാട്ടിലേക്ക് ഓടിക്കയറിയ ബൈക്ക് മോഷ്ടാവിനെ വനത്തിനുള്ളിൽ നിന്ന് പൊക്കി പൊലീസും...

Read More >>
മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

Jan 17, 2026 11:07 AM

മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക്...

Read More >>
മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ

Jan 17, 2026 10:23 AM

മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ

മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ്...

Read More >>
യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

Jan 17, 2026 09:40 AM

യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി...

Read More >>
Top Stories