മാനന്തവാടി: (https://truevisionnews.com/) വയനാട് പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ സ്കൂൾ വിദ്യാർത്ഥിക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ രാജു ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായത്. പെൺകുട്ടിയെ ആദ്യം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Acid attack on 14-year-old girl in Pulpally due to anger over not being given uniform, neighbor arrested
































