---
title: "ആ മെസ്സേജുകൾ വന്നതോടെ വിവാഹ ജീവിതത്തിൽ മറിച്ച് ചിന്തിച്ചു ; മനസ്സ് തുറന്ന് മഞ്ജു "
english_title: "When those messages came, he thought differently about married life; Manju opened her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3367/when-those-messages-came-he-thought-differently-about-married-life-manju-opened-her-mind"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b205599396_mnj.jpg"
keywords: []
---

# ആ മെസ്സേജുകൾ വന്നതോടെ വിവാഹ ജീവിതത്തിൽ മറിച്ച് ചിന്തിച്ചു ; മനസ്സ് തുറന്ന് മഞ്ജു 

> **Lead Summary:** മലയാള സിനിമയിലെ താര ദമ്പതികളായിരുന്നു ദിലീപും മഞ്ജുവാര്യരും. സല്ലാപം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് മഞ്ജു ടിലോല്പ് ആയിരുന്നു ചിത്രത്തിലെ നായകൻ.

## Article Content

മലയാള സിനിമയിലെ താര ദമ്പതികളായിരുന്നു ദിലീപും മഞ്ജുവാര്യരും. സല്ലാപം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് മഞ്ജു ടിലോല്പ് ആയിരുന്നു ചിത്രത്തിലെ നായകൻ.

മഞ്ജു മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലയളവിലായിരുന്നു ഇരുവരുടെയും വിവാഹം. ആ കാലയവിൽ ദിലീപും മഞ്ജുവും തമ്മിലുള്ള കോമ്പോയ്ക്ക് നല്ല വിജയമാണ് മലയാളികൾ നൽകിയത്. പിന്നീട് ഇരുവരുടേയും വേർപിരിയലിന് ശേഷം മലയാള സിനിമയിൽ മറ്റാർക്കും നൽകാത്ത വരവേൽപ്പാണ് സിനിമ പ്രേമികൾ മഞ്ജുവിന് നൽകിയത്. കാവ്യാമാധവനും ദിലീപും തമ്മിലുള്ള അടുപ്പമാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയത്.

ഇവർക്കിടയിലെ പ്രശനങ്ങൾ ഒന്നും തന്നെ മഞ്ജു പുറത്തറിയിച്ചില്ല. ദിലീപിനോട് ഇന്നും ആ മാന്യത കൈവിടാതെ സൂക്ഷിക്കുന്ന ഒരു വെക്തി കൂടിയാണ് മഞ്ജുവാര്യർ.കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തിന് ശേഷം നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ചത് ദിലീപ് ആണെന്നും മറ്റും ഉന്നയിച്ച് മഞ്ജുവും രംഗത്ത് എത്തിയിരുന്നു. തന്റെ ജീവിതത്തിൽ വിവാഹത്തിന് ശേഷമുള്ള കുറച്ചുകാര്യങ്ങൾ മഞ്ജു കൂട്ടത്തിൽ വിവരിക്കുകയുണ്ടായി.

ദിലീപുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഒരു കുടുംബിനി ആയി സിനിമയിൽ നിന്നും വിട്ടു നിൽക്കുവാരുന്നു. മോളായതിൽ പിന്നെ വീട് വിട്ടൊരു പുറം ലോകം ഞാൻ കണ്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഇരിക്കെ ഒരിക്കൽ കാവ്യയും ദിലീപും തമ്മിലുള്ള ചാറ്റ് ഞാൻ കാണാൻ ഇടയായി. പിന്നീട് ആക്രമിക്കപ്പെട്ട നടിയും എന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറയുകയും അവർക്ക് അറിയുന്നവ ഞാൻ നിർബന്ധിച്ച് പറയിപ്പിക്കുകയും ഉണ്ടായി.

ഞാൻ അറിഞ്ഞതിനെക്കാളും വിചാരിച്ചതിനെക്കാളും കൂടുതൽ കാര്യങ്ങൾ അവരിൽ നിന്നും ഞാൻ കേൾക്കുകയുണ്ടായി. ഇതിന് ശേഷം വീട്ടിൽ വെച്ച് ഞങൾ മാത്രം ഉള്ളപ്പോൾ ദിലീപിനോട് ഈ കാര്യങ്ങൾ ഞാൻ ചോദിക്കുകയുണ്ടായി. എന്നാൽ പിന്നീട് ഞങ്ങൾക്കിടയിൽ വലിയ വഴക്കിന് വഴിതെളിയിച്ചു.

പിന്നൊരിക്കൽ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ വെച്ച് ഈ വിഷയം സംസാരിക്കുന്ന സമയത്ത് അവളാണ് പറഞ്ഞത് റിമിടോമിക്ക് കാര്യങ്ങൾ എല്ലാം അറിയാമെന്ന്. അങ്ങനെ റിമിയെ പോയി കാണുകയുണ്ടായി റിമിക്കറിയാവുന്നതെല്ലാം എന്നോട് പറഞ്ഞു. അങ്ങനെ2013 ഏപ്രില്‍ 17 ന് ഞാൻ ദിലീപിന്റെ വീട് വിട്ട് ഇറങ്ങി.

കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം അറിഞ്ഞതോടെ എന്റെ സുഹൃത്തുക്കളുമായുള്ള സൗഹൃദം വിലക്കി ദിലീപും അദ്ദേഹത്തിന്റെ സഹോദരിയും എത്തിയിരുന്നു. ഇതായിരുന്നു മഞ്ജുവിന്റെ അന്നത്തെ മൊഴി.

### Related Links & Sources
- [Original Story Source](https://moviemax.in/news/3367/when-those-messages-came-he-thought-differently-about-married-life-manju-opened-her-mind)