'സ്വന്തം താടി താങ്ങാൻ വയ്യാത്തവരാണോ അങ്ങാടി താങ്ങുന്നത്?' യുഡിഎഫിനെ പരിഹസിച്ച് മന്ത്രി വി.എൻ. വാസവൻ

'സ്വന്തം താടി താങ്ങാൻ വയ്യാത്തവരാണോ അങ്ങാടി താങ്ങുന്നത്?' യുഡിഎഫിനെ പരിഹസിച്ച് മന്ത്രി വി.എൻ. വാസവൻ
Jan 15, 2026 02:02 PM | By Anusree vc

ആലപ്പുഴ: (https://truevisionnews.com/) കോൺഗ്രസിനും യുഡിഎഫിനുമെതിരെ രൂക്ഷമായ പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ. ഞങ്ങൾക്ക് രക്ഷയില്ല, ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തണമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണെന്നാണ് ജോസ് കെ മാണി പറയുന്നതെന്നും മുന്നണി മാറില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഎൻ വാസവൻ പറഞ്ഞു.

ജോസ് കെ മാണി തന്നെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. കേരള കോണ്‍ഗ്രസ് മുന്നണി മാറുന്നുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. സുനിൽ കനകോലുവിന്‍റെ നിര്‍ദേശപ്രകാരം അത്തരമൊരു വാര്‍ത്ത കോണ്‍ഗ്രസ് തന്നെ നൽകുകയായിരുന്നുവെന്നും വിഎൻ വാസവൻ ആരോപിച്ചു. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ബന്ധപ്പെട്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.

കോണ്‍ഗ്രസിന് അത്തരമൊരു വാര്‍ത്ത സഹായകരമാകുമെന്നാണ് തന്ത്രം. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അടി ആദ്യം തീരട്ടെ. സ്വന്തം താടി താങ്ങാൻ കഴിയാത്തവര്‍ എങ്ങനെ അങ്ങാടി താങ്ങുമെന്നും വിഎൻ വാസവൻ പരിഹസിച്ചു. ആദ്യം പാർട്ടിക്കുള്ളിൽ ഐക്യം ഉണ്ടാക്കട്ടെ. എന്നിട്ട് മുന്നിലേക്ക് പുതിയ ആളുകളെ തേടിപ്പിടിക്കാൻ നടക്കട്ടെ. പരാജയത്തിന്‍റെ വീക്ഷണമാണ് അവരുടെ മനസിലുള്ളത്. അതുകൊണ്ടാണ് കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എന്ന് ജപിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്നത്തിൽ പാൽപായസം കാണുന്നതിന് കൊഴപ്പമില്ലെന്നും കഞ്ഞി കാണേണ്ടതില്ലല്ലോയെന്നും വിഎൻ വാസവൻ പരിഹസിച്ചു.

Minister V.N. Vasavan mocks UDF

Next TV

Related Stories
ഒന്നൊന്നര  മോഷണം തന്നെ...! ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

Jan 15, 2026 03:15 PM

ഒന്നൊന്നര മോഷണം തന്നെ...! ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍...

Read More >>
 മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

Jan 15, 2026 02:53 PM

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും...

Read More >>
ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

Jan 15, 2026 02:51 PM

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴയിൽതൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു...

Read More >>
മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

Jan 15, 2026 01:21 PM

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച...

Read More >>
Top Stories

News Roundup