( https://moviemax.in/) സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് എയർഹോസ്റ്റസ് ആയിരുന്നു നടി മീനാക്ഷി രവീന്ദ്രൻ. അഭിനയ മോഹം വന്നതോടെ ഈ ജോലി രാജി വെക്കുകയായിരുന്നു മീനാക്ഷി. തന്റെ എയർഹോസ്റ്റസ് ജോലിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് കൊണ്ട് നടി മീനാക്ഷി രവീന്ദ്രൻ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പോർട്രേയൽസ് ബെെ ഗദ്ദാഫിയിൽ സംസാരിക്കുകയായിരുന്നു.
എയർ ഹോസ്റ്റസ് ജോലിയിൽ നിന്നും പഠിച്ചത് ക്ഷമയാണ്. ചിലപ്പോൾ മോശം യാത്രക്കാർ വരും. ഒന്ന് രണ്ട് തവണ ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഒരാൾ കാണിച്ച സേഫ്റ്റി ലാപ്സായിരുന്നു. അത് സഹിക്കാൻ പറ്റാത്തത് കൊണ്ട് കുറച്ച് കർക്കശമായി സംസാരിക്കേണ്ടി വന്നു. അല്ലാതെ വരുന്ന പ്രശ്നങ്ങൾ വിഴുങ്ങും. അതാണ് നമുക്ക് നല്ലത്.
അതേസമയം എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയാലും സംസാരിച്ചാലും കമ്പനി നമുക്കൊപ്പം നിൽക്കും. അങ്ങനെ കമന്റ് ചെയ്ത ഒന്ന് രണ്ട് പാസഞ്ചേർസിനെ നമ്മൾ ഓഫ് ലോഡ് ചെയ്തിട്ടുണ്ട്.
ഞാൻ വർക്ക് ചെയ്യുന്ന സമയത്ത് കൊച്ചിയിൽ നിന്നാണ് ഫ്ലെെറ്റ് എങ്കിലും മലയാളി കുട്ടികളാണ് എയർഹോസ്റ്റസ് എന്ന് പലർക്കും അറിയില്ലായിരുന്നു. നമുക്ക് മലയാളം അറിയില്ലെന്ന് കരുതി കമന്റടിക്കും. എനിക്കങ്ങനെ ഉണ്ടായിട്ടില്ല. പക്ഷെ വേറെ ആൾക്കാർക്കങ്ങനെ അനുഭവമുണ്ട്. ഈ യാത്രക്കാരെ തിരിച്ചിറക്കി.
എന്റെ ക്രൂവിലൊരാൾ മുകളിൽ ബാഗ് വെക്കുന്ന സമയത്ത് സ്കേർട്ട് കുറച്ച് പൊന്തി. അപ്പോൾ താഴെ നിന്ന് ഫോട്ടോയെടുത്തു. അവൾക്ക് പറയാൻ പേടിയായിരുന്നു. അപ്പോൾ ഞാൻ പോയി സർ, എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞു.
പുള്ളി ഡിലീറ്റ് ചെയ്തു. അത് ബിന്നിലേക്കാണ് പോയത്. അവിടെ നിന്നും ഡിലീറ്റ് ചെയ്തു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ കമ്പനി എയർലെെൻ കമ്പനികൾ സ്റ്റാഫിന്റെ കൂടെ നിൽക്കുമെന്നും മീനാക്ഷി രവീന്ദ്രൻ പറഞ്ഞു.
Memories of working as an air hostess, Meenakshi



































