മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍
Jan 15, 2026 01:21 PM | By Susmitha Surendran

മലപ്പുറം:  (https://truevisionnews.com/)  പൂജാരിയെ അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലുര്‍ ചിങ്കിളി ബസാര്‍ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകരയിലെ പുതുകുളങ്ങര മേലേതില്‍ സുമേഷ് (50) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കുടുംബസമേതം ക്ഷേത്രത്തിന് സമീപമാണ് സുമേഷ് താമസിക്കുന്നത്. വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. സുമേഷിന് നീന്തല്‍ അറിയില്ലായിരുന്നു.

ഏറെ നേരമായിട്ടും ക്ഷേത്രത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഈ സമയം ബൈക്കും മൊബൈല്‍ ഫോണും ക്ഷേത്രത്തിന് സമീപം കണ്ടെത്തി.

കുളക്കരയില്‍ സോപ്പും തോര്‍ത്തും കണ്ടത് പ്രകാരം പൊലീസിനെ അറിയിക്കുകയും അഗ്‌നിശമനസേന എത്തി മൃതദേഹം കുളത്തില്‍ നിന്ന് മുങ്ങിയെടുക്കുകയുമായിരുന്നു. ഇതിന് തൊട്ട് മുമ്പ് രണ്ടുപേര്‍ കുളത്തില്‍ വന്ന് കുളിച്ചിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. കുളത്തിലേക്കിറങ്ങുമ്പോള്‍ നെറ്റി മതിലില്‍ തട്ടി വീണുവെന്നാണ് കരുതപ്പെടുന്നത്.

Priest found dead in temple pond in Malappuram

Next TV

Related Stories
ഒന്നൊന്നര  മോഷണം തന്നെ...! ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

Jan 15, 2026 03:15 PM

ഒന്നൊന്നര മോഷണം തന്നെ...! ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലായി അടിച്ചു മാറ്റി; ജീവനക്കാര്‍...

Read More >>
 മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

Jan 15, 2026 02:53 PM

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും...

Read More >>
ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

Jan 15, 2026 02:51 PM

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴയിൽതൊഴിലാളി സമരം കഴിഞ്ഞ് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup