തടവുകാരുടെ വേതന വർധനവ്; 'ജയിലിലുള്ളത് പാവങ്ങൾ, എതിർക്കുന്നത് തെറ്റായ നിലപാട്' - ഇപി ജയരാജൻ

തടവുകാരുടെ വേതന വർധനവ്; 'ജയിലിലുള്ളത് പാവങ്ങൾ, എതിർക്കുന്നത് തെറ്റായ നിലപാട്' -  ഇപി ജയരാജൻ
Jan 15, 2026 12:57 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ് .  ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ.

വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവരാണവർ, ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും.

സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്.

പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ജയില്‍ വകുപ്പ് ശുപാർശ ചെയ്തത് 350 രൂപയാക്കി ഉയർത്താനാണ്. എന്നാല്‍ സർക്കാര്‍ ഇത് 620 ആക്കി ഉയർത്തി. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറും.

ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു. സ്കിൽഡ്- സെമി സ്കിൽഡ്- അണ്‍ സ്കിൽഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 ൽ നിന്നും 620 രൂപയാക്കി. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153ൽ നിന്നും 560 ആക്കി. അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127ൽ നിന്നും 530 ആക്കിയും ഉയർത്തി.

സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തടവുകാരുടെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും.

അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും. 25 ശതമാനം ജയിലിനുള്ളിലെ ക്യാന്‍റീൻ ചെലവുകള്‍ക്ക് ഉപയോഗിക്കാം. 50ശതമാനം വീട്ടിലേക്ക് അയക്കാം. ബാക്കി 25 ശതമാനം തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നൽകാൻ സർക്കാർ തന്നെ മാറ്റിവയ്ക്കും.

EPJayarajan responds to increase in prisoners' wages

Next TV

Related Stories
മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

Jan 15, 2026 01:21 PM

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച...

Read More >>
‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’

Jan 15, 2026 12:51 PM

‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’

‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ...

Read More >>
“പൂക്കി വൈബ് കലോത്സവം…”; സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Jan 15, 2026 12:31 PM

“പൂക്കി വൈബ് കലോത്സവം…”; സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക്...

Read More >>
'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ്  സ്ഥാനാർത്ഥി വരും'

Jan 15, 2026 12:25 PM

'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ് സ്ഥാനാർത്ഥി വരും'

പിണറായി വിജയൻ, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ് സ്ഥാനാർത്ഥി വരും' - സണ്ണി...

Read More >>
'രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണമെന്നും പരാതിക്കാരി'; വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

Jan 15, 2026 12:04 PM

'രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണമെന്നും പരാതിക്കാരി'; വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണമെന്നും പരാതിക്കാരി; വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഫെനി...

Read More >>
Top Stories