(https://truevisionnews.com/) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശവും യുവത്വത്തിന്റെ പ്രസരിപ്പും ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കലോത്സവ നഗരിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ച “പൂക്കി വൈബ് കലോത്സവം…” എന്ന ക്യാപ്ഷൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പുതിയ തലമുറയുടെ പ്രിയപ്പെട്ട പ്രയോഗമായ ‘പൂക്കി വൈബ്’ എന്ന ക്യാപ്ഷൻ മന്ത്രി തന്നെ നേരിട്ട് ഉപയോഗിച്ചത് കൗമാരക്കാരായ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
തൃശ്ശൂരിൽ നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കലയുടെ പൂരമായി മാറുമ്പോൾ, മന്ത്രിയുടെ ഈ ‘വൈബ്’ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.
മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി വിദ്യാർത്ഥികളും യുവാക്കളുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. “പൂക്കി ശിവൻകുട്ടി “, “വൈബ് തന്നെ ” എന്നിങ്ങനെ പോകുന്നു കമന്റുകൾ.
VSivankutty's Facebook post has gone viral on social media.

































