'രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണമെന്നും പരാതിക്കാരി'; വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

'രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണമെന്നും പരാതിക്കാരി'; വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ
Jan 15, 2026 12:04 PM | By Anusree vc

പത്തനംതിട്ട: (https://truevisionnews.com/) എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്തും കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാൻ. രാഹുലിനെ തനിച്ച് കാണണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ചതെന്ന് അവകാശപ്പെടുന്ന വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെന്നി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു.

ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്‍റെ ലോജിക് എന്താണെന്നും ഫെനി ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നി എന്നാണ് ഇന്നലെ ഫെനി ഫേസ്ബുക്കിൽ കുറിച്ചത്. അതിജീവിത തന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയിൽ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന അഭിഭാഷകന് നൽകിയിട്ടുണ്ടെന്നും ഫെനി പറഞ്ഞിരുന്നു.

Complainant says she will meet Rahul at his flat and needs at least three to four hours; Fenny Nainan releases WhatsApp chats

Next TV

Related Stories
മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

Jan 15, 2026 01:21 PM

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച...

Read More >>
‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’

Jan 15, 2026 12:51 PM

‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’

‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ...

Read More >>
“പൂക്കി വൈബ് കലോത്സവം…”; സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Jan 15, 2026 12:31 PM

“പൂക്കി വൈബ് കലോത്സവം…”; സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക്...

Read More >>
'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ്  സ്ഥാനാർത്ഥി വരും'

Jan 15, 2026 12:25 PM

'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ് സ്ഥാനാർത്ഥി വരും'

പിണറായി വിജയൻ, പിണറായിക്കെതിരെ ധർമ്മടത്ത് കരുത്തുറ്റ യുഡിഎഫ് സ്ഥാനാർത്ഥി വരും' - സണ്ണി...

Read More >>
Top Stories