ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്.
പാസ്പോർട്ട് ഓഫിസിന് മുന്നിൽ സമരം കഴിഞ്ഞ് തിരിച്ചു പോകാൻ ബസിൽ കയറുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേന്ദ്ര ഗവൺമെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പാസ്പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്തശേഷം തിരിച്ചുപോവുന്നതിനിടെയാണ് മണിക്കുട്ടൻ കുഴഞ്ഞുവീണത്.
Elderly man collapses and dies after returning from Alappuzha labor strike
































