പാലക്കാട്: (https://truevisionnews.com/) പാലക്കാട് പട്ടാമ്പി കുടലൂരിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗോഡൗണിനുള്ളിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിക്കത്തുകയായിരുന്നു. കനത്ത പുകയും ചൂടും മൂലം ആദ്യം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് ഗോഡൗണിനടുത്തേക്ക് എത്തുന്നതിന് വലിയ തടസ്സങ്ങൾ നേരിട്ടു.
ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനമാണ്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല. സ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്സ് തുടരുന്നുണ്ട്.
Massive fire breaks out at Acre godown in Pattambi

































