ആലപ്പുഴ: (https://truevisionnews.com/) കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് റിമാൻഡിൽ. പൊലീസിനെ ഭീഷണിപ്പെടുത്തിയയതിന് സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മരട് അനീഷിനെ റിമാൻഡ് ചെയ്തത്.
ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോൾ മുളവുകാട് പൊലീസ് അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും മരട് അനീഷ് കോടതിയിൽ ഹജാരായിരുന്നില്ല തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിന് പിന്നാലെയാണ് മരട് അനീഷ് പൊലീസിൻ്റെ പിടിയിലാകുന്നത്. അതേസമയം മരട് അനീഷിനെ അന്വേഷിച്ച് തമിഴ്നാട് പൊലീസ് സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്.അഞ്ച് മാസം മുമ്പ് വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവെച്ച് പിടിച്ചെടുത്ത കേസിൽ മരട് അനീഷ് പ്രതിയായിരുന്നു. ചാവടി എന്ന സ്ഥലത്ത് വെച്ചാണ് അനീഷ് സ്വർണ്ണകവർച്ച നടത്തിയത്.
Police threat case: Gang leader Maradu Aneesh remanded


































