തിരുവനന്തപുരം: (https://truevisionnews.com/) ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനം. സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ വിമർശിച്ച് മന്ത്രി വി എൻ വാസവൻ. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.
കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളോടും വാസവൻ പ്രതികരിച്ചു. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷനായ ജോസ് കെ മാണി തന്നെ വ്യക്തമാക്കിയതാണ്.
മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണ്. കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.
വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.
Minister VNVasavan criticizes former Kottarakkara MLA Aisha Potty



























