---
title: "അനുമതിയില്ലാതെ 'ഉലകനായകനെ' ഉപയോഗിക്കരുത്; മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്"
english_title: "Kamal Haasan, Madras High Court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/336178/kamal-haasan-madras-high-court"
published_at: "2026-01-13T16:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69662d20df4be_KAMAL.jpg"
keywords: []
---

# അനുമതിയില്ലാതെ 'ഉലകനായകനെ' ഉപയോഗിക്കരുത്; മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

> **Lead Summary:** **[**നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതായി കമൽഹാസൻ ഹർജി നൽകിയിരുന്നു.

## Article Content

**[**നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതായി കമൽഹാസൻ ഹർജി നൽകിയിരുന്നു.

ഇതിൽ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് അവ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഹർജിയിൽ മറുപടി നൽകാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം, കാർട്ടൂണുകളിൽ കമൽഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമൽഹാസനോട് നിർദേശിച്ചു. തുടർവാദം ഫെബ്രുവരിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://moviemax.in/news/336178/kamal-haasan-madras-high-court)