റീൽ ഒന്നിന് 5 ലക്ഷം വരെ? സോഷ്യൽ മീഡിയയിൽ പണം വാരി കൃഷ്ണകുമാറും മക്കളും; വരുമാനം പങ്കുവെക്കാൻ വാട്‌സാപ്പ് ഗ്രൂപ്പും!

റീൽ ഒന്നിന് 5 ലക്ഷം വരെ? സോഷ്യൽ മീഡിയയിൽ പണം വാരി കൃഷ്ണകുമാറും മക്കളും; വരുമാനം പങ്കുവെക്കാൻ വാട്‌സാപ്പ് ഗ്രൂപ്പും!
Jan 13, 2026 12:33 PM | By Krishnapriya S R

[moviemax.in]  ഒരു വർഷം കൊണ്ട് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികൾ 60ലക്ഷത്തിലേറെ തുക കവർന്നെടുത്തതിൻ്റെ പേരിൽ ദിയ കൃഷ്‌ണ അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

നടൻ കൃഷ്‌ണകുമാറിൻ്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ സിനിമയും സീരിയലും ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഭ തെളിയിച്ച് മുന്നേറുന്നവരാണ്.

ഒരു കുഞ്ഞിൻ്റെ അമ്മ കൂടിയാണ് സഹോദരിമാരിൽ രണ്ടാമത്തവളായ ദിയ കൃഷ്‌ണ. ഈ കുടുംബത്തിലേക്ക് യൂട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ ഒഴുകുന്നത് ലക്ഷങ്ങളാണ്. പ്രശസ്തവും അല്ലാത്തതുമായ നിരവധി ബ്രാൻഡുകളുമായി ഇവർ കൊളാബറേറ്റ് ചെയ്യാറുണ്ട്.

അതിനാൽ, മറ്റൊരു ജോലി ഇല്ലെങ്കിലും, അവർക്ക് വരുമാനത്തിന് തടസമുണ്ടാവാറില്ല. സഹോദരിമാർക്ക് മാത്രമല്ല, അച്ഛൻ കൃഷ്‌ണകുമാറിനും അമ്മ സിന്ധുവിനും ഉണ്ട് വ്ളോഗുകൾ. മാസാമാസം ലഭിക്കുന്ന വരുമാനം രേഖപ്പെടുത്താൻ ഇവർക്ക് ഒരു വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട്.

സ്കൂ‌ൾ പഠന നാളുകളിൽ ഏറ്റവും ഇളയ ആളായ ഹൻസിക കൃഷ്‌ണയ്ക്ക് വ്ലോഗിനായി ചിലവിടാൻ സമയം ഇല്ലാതിരുന്നപ്പോൾ, വരുമാനത്തെയും ബാധിച്ചിരുന്നു. ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന സഹോദരി ദിയ കൃഷ്‌ണയാണ് എന്ന നിലയിൽ ചർച്ച പൊടിപൊടിക്കുന്നുണ്ട്.

വീട്ടിൽ നിന്നും സഹായമേതും സ്വീകരിക്കാതെ ലോൺ എടുത്ത് ദിയ കൃഷ്‌ണ ആരംഭിച്ച സ്ഥാപനമാണ് ഒ ബൈ ഓസി. പ്രീമിയം ഫാൻസി ആഭരണങ്ങൾ വിൽക്കുന്ന സ്ഥാപനം എന്ന നിലയിലാണ് ഇവിടെ കച്ചവടം നടന്നു വരുന്നത്.

തുടക്കത്തിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും, പിന്നീട് തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ഷോപ്പിലുമാണ് വിൽപ്പന. ഓൺലൈൻ ബിസിനസ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ഒരുപക്ഷേ, ദിയ കൃഷ്‌ണ ലക്ഷങ്ങളുടെ തട്ടിപ്പ് അറിയാതെ പോയതും, മറ്റു വരുമാനങ്ങൾ ഉണ്ടായത് കൊണ്ടുകൂടിയാവാം എന്താണ്, അല്ലെങ്കിൽ എവിടെയാണ് വരുമാനം എന്ന കാര്യത്തിൽ കൃഷ്‌ണ സഹോദരിമാർ ആരും തുറന്നു പറയലുകൾ നടത്തിയിട്ടില്ല.

പോസ്റ്റ് ഒന്നിന് 40,000, സ്റ്റോറിക്ക് 20,000, റീലിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ ദിയ കൃഷ്ണ 2020ൽ ചാർജ് ചെയ്തിരുന്നത്രേ. അതിനു ശേഷം അവർ റീൽ ഒന്നിന് അഞ്ചു ലക്ഷമായി ഉയർത്തി എന്നും പറയപ്പെടുന്നു.

ദിയ കൃഷ്‌ണയുടെ ചേച്ചി അഹാന കൃഷ്‌ണ 10 ലക്ഷം രൂപ വരെ ചാർജ് ചെയ്യുന്നതായും ഇതിൽ പറയുന്നുണ്ട്. ഒരു വീട്ടിൽ എന്തിനാണ് ആറു വ്ളോഗുകൾ എന്നും പലരും ചോദ്യം ഉയർത്തിയിട്ടുണ്ട് .

Krishnakumar and his children steal money

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories