മരണം പാഞ്ഞടുത്ത നിമിഷം ; ലോറി ടയർ കടയിലേക്ക് ഇരച്ചുകയറി, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരണം പാഞ്ഞടുത്ത നിമിഷം ; ലോറി ടയർ കടയിലേക്ക് ഇരച്ചുകയറി, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jan 13, 2026 12:04 PM | By Kezia Baby

തിരുവനന്തപുരം: (https://truevisionnews.com/)ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. ആദ്യം ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയർ ഉള്ളിൽ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു.

സമീപത്തെ സ്റ്റുഡിയോയ്ക്കും ഫൈനാൻസ് സ്ഥാപനത്തിനും നാശനഷ്ടമുണ്ടായി. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക്‌ കയറിയത്.

സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്‍ററുകൾ എന്നിവ ഉൾപ്പെടെ നശിച്ചെന്നാണ് വിവരം. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം പറയപ്പെടുന്നു. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.

സമീപം വഴി നടന്ന വയോധികന്‍റെ കാലിനും നിസാരപരുക്കേറ്റു. കടയുടെ മുന്നിൽ നിർത്തിയിരുന്ന ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നു. ഇവിടെ മുൻവശത്തെ ബോർഡും ഗ്ലാസും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Lorry crashes into tire shop, employees barely escape

Next TV

Related Stories
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

Jan 13, 2026 01:56 PM

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ...

Read More >>
കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

Jan 13, 2026 01:32 PM

കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂരിൽ 19കാരി കുഴഞ്ഞു വീണ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി, എ പത്മകുമാറിന്റെ ജാമ്യം ഹൈകോടതി നിഷേധിച്ചു

Jan 13, 2026 12:50 PM

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി, എ പത്മകുമാറിന്റെ ജാമ്യം ഹൈകോടതി നിഷേധിച്ചു

തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി,എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം...

Read More >>
പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം

Jan 13, 2026 12:38 PM

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം...

Read More >>
Top Stories