[moviemax.in]നവാഗത സംവിധായകൻ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരിയും ഇല്യാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
സ്കൂൾ കാലത്തെ മനോഹരമായ പ്രണയം കൗമാരപ്രായത്തിൽ സ്കൂൾ അങ്കണങ്ങളിൽ തളിർക്കുന്ന പ്രണയത്തിന്റെ മനോഹരമായ കാഴ്ചകളാണ് സിനിമ പങ്കുവെക്കുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യാനുരാഗവും, ആ പ്രണയവേളയിൽ നായകന് സംഭവിക്കുന്ന രസകരമായ അബദ്ധങ്ങളും അവർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രണയഗാനങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച വിജയ് യേശുദാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനിയുടെ വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം നൽകി. മധു മാടശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ, അസോസിയേറ്റ് ഡയറക്ടർ: ഷിൽട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷുജാസ് ചിത്തര, ലൊക്കേഷൻ മാനേജർ: പ്രസാദ്, സന്തോഷ്, കളറിസ്റ്റ്: ഷാൻ ആഷിഫ്, മോഷൻ ഗ്രാഫിക്സ്: വിവേക്. എസ്, വി.എഫ്. എക്സ്: റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ: സനോജ് ബാലകൃഷ്‍ണൻ, ടൈറ്റിൽ ഡിസൈൻ: സുജിത്, സ്റ്റിൽസ്: ജാസിൽ വയനാട്, സ്റ്റുഡിയോ: സൗണ്ട് ബീവറി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'Oru Wayanadan Pranayakadha' will hit theaters on January 16th


































