---
title: "'തുടക്കം' പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന ലാൽ 'ബ്രില്യൻസ്'; വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിൽ അദൃശ്യ സാന്നിധ്യമായി മോഹൻലാൽ!"
english_title: "Mohanlal makes an invisible presence in Vismaya's debut film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/336090/mohanlal-makes-an-invisible-presence-in-vismayas-debut-film"
published_at: "2026-01-13T11:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965d9a5dbc4c_MOVIE1.jpg"
keywords: []
---

# 'തുടക്കം' പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന ലാൽ 'ബ്രില്യൻസ്'; വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിൽ അദൃശ്യ സാന്നിധ്യമായി മോഹൻലാൽ!

> **Lead Summary:** **[[moviemax.in]]** മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാൽ നായികയാവുന്ന ചിത്രമാണ് 'തുടക്കം'. മകൻ പ്രണവിന് പിന്നാലെ മോഹൻലാലിൻ്റെ മകളും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിൽ 'തുടക്കം' പ്രഖ്യാപനവേളയിൽ തന്നെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**[[moviemax.in]]** മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാൽ നായികയാവുന്ന ചിത്രമാണ് 'തുടക്കം'. മകൻ പ്രണവിന് പിന്നാലെ മോഹൻലാലിൻ്റെ മകളും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിൽ 'തുടക്കം' പ്രഖ്യാപനവേളയിൽ തന്നെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ വർഷം ഓണം റിലീസായി ചിത്രമെത്തുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു പോസ്റ്റർ. പോസ്റ്ററിലെ ഒരു 'ബ്രില്യൻസ്' ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ച.

നായിക വിസ്‌മയയേയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന ആന്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണിയേയും പോസ്റ്ററിൽ ഒറ്റനോട്ടത്തിൽ കാണാം. ഒരു ബസിൻ്റെ വിൻഡോ സിറ്റിലെ യാത്രക്കാരായാണ് ഇരുവരും പോസ്റ്ററിലുള്ളത്.

എന്നാൽ, ഇവരെ കൂടാതെ അദൃശ്യസാന്നിധ്യമായി പോസ്റ്ററിൽ മോഹൻലാലിനേയും കാണാം. ഇതാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ തന്നെ സ്ഥിരീകരിച്ചിരുന്നു.

മോഹൻലാൽ തന്റെ സാമൂഹികമാധ്യമങ്ങളിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് ജൂഡ് ആൻ്റണി ജോസഫ് ആണ്.

ലിനിഷ് നെല്ലിക്കൽ, അഖിൽ കൃഷ്‌ണ, ജൂഡ് എന്നിവർ ചേർന്നാണ് തിരക്കഥ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ്. ചമൻ ചാക്കോ ആണ് എഡിറ്റിങ്. യാനിക് ബെന്നും സ്റ്റണ്ട് സിൽവയും സംഘട്ടനം കൈകാര്യംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/336090/mohanlal-makes-an-invisible-presence-in-vismayas-debut-film)