തിരുവനന്തപുരം: (https://truevisionnews.com/) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏറ്റവുമൊടുവിൽ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് നേരെയും സൈബർ ആക്രമണം.
സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദ്ദേശം നൽകിയിരിക്കുകയാണ്. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമുൾപ്പെടെ സൈബറിടത്തിൽ പ്രചരിക്കുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
പരാതിക്കാരിക്കെതിരെ വൻതോതിലുള്ള സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി പൂങ്കുഴലി തന്നെ ഡിജിപിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
പരാതിക്കാരിയെ തിരിച്ചറിയുന്ന രീതിയിൽ വിലാസമുൾപ്പെടെ വെച്ചാണ് സൈബർ അധിക്ഷേപം രൂക്ഷമായിരിക്കുന്നത്. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിവരം കോടതിയെയും അറിയിക്കും.
'Cyber abuse' against new complainant; DGP orders to file case

































