അമർ അക്ബർ അന്തോണിക്കും കട്ടപ്പനയ്ക്കും ശേഷം വിഷ്ണുവും നാദിർഷയും ഒന്നിക്കുന്ന ; 'മാജിക് മഷ്‌റൂംസ്' ജനുവരി 16 മുതൽ തിയറ്ററുകളിൽ

അമർ അക്ബർ അന്തോണിക്കും കട്ടപ്പനയ്ക്കും ശേഷം വിഷ്ണുവും നാദിർഷയും ഒന്നിക്കുന്ന ; 'മാജിക് മഷ്‌റൂംസ്' ജനുവരി 16 മുതൽ തിയറ്ററുകളിൽ
Jan 12, 2026 12:56 PM | By Kezia Baby

(https://moviemax.in/)സൂപ്പർഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, നാദിർഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം മാജിക്ക് മഷ്‌റൂംസ് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ തകർത്തഭിനയിച്ച അമർ അക്ബർ അന്തോണിയിൽ സംവിധായകൻ – തിരക്കഥാകൃത്ത് ആയിട്ടായിരുന്നു ഇരുവരും ആദ്യമൊന്നിച്ചത്.

കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സംവിധായകനും നായകനുമായി ഒന്നിച്ച ആ കോംബോ വീണ്ടും സൂപ്പർഹിറ്റ് മലയാളം സിനിമയ്ക്ക് സമ്മാനിച്ചു. എങ്കിലും ഈ തവണ നാദിർഷ സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ഒരുക്കിയ തിരക്കഥയാണ് എന്നത് ശ്രദ്ധേയമാണ്. ആകാശ് ദേവ് ഒരുക്കിയ തിരക്കഥ കോമഡിയുടെ വിവിധ ഭാവങ്ങൾ പ്രതിഫലിപ്പിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.

എമ്പുരാന് ശേഷം സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന മാജിക്ക് മഷ്‌റൂംസിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോൺകുട്ടിയാണ്. നാദിർഷ തന്നെയാണ് ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 16ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.




Vishnu Unnikrishnan, Nadirsha, 'Magic Mushrooms'

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories










News Roundup