(https://moviemax.in/)സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും.
ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പലവട്ടം സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ സംഘടനകളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല
സിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
Strong protests in the film industry; shooting and screenings will be suspended on the 22nd

































